photo
ആർ.എസ്.പി കരുനാഗപ്പള്ളി ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അഡ്വ: എസ്.സോമൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന ആർ.എസ്.പി കരുനാഗപ്പള്ളി ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അഡ്വ.എസ്.സോമൻ ഉദ്ഘാടനം ചെയ്തു. സി.എം. ഷെറീഫ് അദ്ധ്യക്ഷനായി. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.ഉണ്ണികൃഷ്ണൻ, പി.രാജു, എ. സോളമൻ, പി. അനിൽകുമാർ, ജി. തങ്കച്ചൻ, എസ്. ശക്തികുമാർ,അനുരാധാ സരസൻ, വി.ജി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. രാംലാൽ രക്തസാക്ഷി പ്രമേയവും ഫോറസ് ഖാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. സുദർശനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. ജയമോഹൻ , എസ്. ശക്തി കുമാർ, പ്രീത എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എ. സുദർശനനെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.നഗരസഭയിലെ തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും തെരുവ് നായ്ക്കളെ ഒഴിവാക്കാനുള്ള നടപടിയുണ്ടാകണമെന്നും ആർ.എസ്.പി കരുനാഗപ്പള്ളി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.