കരുനാഗപ്പള്ളി: കോഴിക്കോട് എൻ.ഐ.ഇ.എൽ.ഐ.ടിയും കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജും സംയുക്തമായി ഈ മാസം അവസാനവാരം എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കായി 135 മണിക്കൂ‌ർ ദൈർഘ്യമുള്ള എൻ.എസ്.ക്യൂ.എഫ് ലെവൽ 4 നിലവാരത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന സൗജന്യ കോഴ്സ് നടത്തുന്നു. ജനറൽ, ഒ.ബി.സി മറ്റ് കാറ്റഗറിയിലുള്ള വിദ്യാർത്ഥികൾക്ക് ഫീസ് അടച്ച് ഈ കോഴ്സിലേക്ക് അഡ്മിഷൻ എടുക്കാം. പ്ലസ് ടു 50ശതമാനം അല്ലങ്കിൽ ഐ.ടി.ഐ ആണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾക്ക്: 9447488348, 0476 - 2623597.