photo
വിശ്വകർമ്മാ സർവ്വീസ് സൊസൈറ്റി പനച്ചവിള യൂണിറ്റ് വാർഷികം എൻ. കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ബി. വേണുഗോപാൽ, ലിജു ആലുവിള, ബി. മുരളി, എം. ബുഹാരി തുടങ്ങിയവർ സമീപം.

അഞ്ചൽ: അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ വിശ്വകർമ്മജർ സംഘടിത ശക്തിയാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വിശ്വകർമ്മ സർവീസ് സൊസൈറ്റി പനച്ചവിള ശാഖാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പത് ലക്ഷത്തോളം വരുന്ന വിശ്വകർമ്മജർ പലതട്ടുകളിലായി നിൽക്കുന്നത് ആശ്വാസകരമല്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും സമുദായത്തിന് കഴിയണമെങ്കിൽ ഐക്യം അനിവാര്യമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മുൻ മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. എൻ. രാജപ്പൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് മുൻ മന്ത്രി അഡ്വ. കെ. രാജു അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി എൻ.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.എസ്.എസ് താലൂക്ക് പ്രസിഡന്റ് ലിജു ആലുവിള മുഖ്യപ്രഭാഷണം നടത്തി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ അംഗങ്ങളായ തുളസീഭായി അമ്മ, എം. ബുഹാരി, മാദ്ധ്യമ പ്രവർത്തകൻ പ്രജീഷ് കൈപ്പള്ളി, ആർ.നടരാജൻ, എൻ. ബാലചന്ദ്രൻ, സുനിത, ജി. അനിരുദ്ധൻ, കെ. ശിവദാസൻ, എൻ. സുരേന്ദ്രൻ, ഗീതാഞ്ജലി എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റ് ബി. വേണുഗോപാൽ സ്വാഗതവും എൻ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.