കൊല്ലം : സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മേഖലാപ്രവർത്തകസമ്മേളനം 13ന് രാവിലെ 10ന് കൊല്ലം ഡി.സി.സി ഹാളിൽ നടക്കുമെന്ന് സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ്‌സേട്ട് അറിയിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല വേതനം പാചക തൊഴിലാളികൾക്ക് ഇതുവരെയും നൽകിയിട്ടില്ല. ജൂൺ, ജൂലായ് മാസങ്ങളിലെ വേതനം ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നും

അദേഹം പറഞ്ഞു.