കൊല്ലം: കേരളാ പൊലീസ് സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസിന്റെ രണ്ടാം ചരമ വാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിട്ട. പൊലീസ് സൂപ്രണ്ട് കെ.എൻ. ജിനരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പൊലീസ് അസോ. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ. ജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ഉദയകുമാർ, എ.റഷീദ്, കെ.സമ്പത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സി.ഡി.സുരേഷ് സ്വാഗതവും ജോ. സെക്രട്ടറി ഡി.പ്രസന്നകുമാർ നന്ദിയും പറഞ്ഞു.