 
കൊല്ലം : ശ്രീനാരായണ വനിതാകോളേജിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച മ്യൂസിക് ക്ലബ് 'ആത്മ' യുടെ ഉദ്ഘാടനം പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗീതവിഭാഗം മേധാവി ഡോ. അപർണ സുധീർ സ്വാഗതം പറഞ്ഞു. ബോട്ടണി വിഭാഗം അദ്ധ്യാപിക പി.ജെ. അർച്ചന, ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ ടി. ഷിബു, കായികവിഭാഗം അദ്ധ്യാപകൻ ഡോ. പ്രവീൺ മാത്യു എന്നിവർ സംസാരിച്ചു. കേരളസർവ്വകലാശാലയിൽ നിന്ന് ബി.എ മ്യൂസിക്കിൽ ഒന്നാംസ്ഥാനം നേടിയ നന്ദന ഉദയനെ ആദരിച്ചു. തുടർന്ന് വയലാർ ഗാനോത്സവത്തിന്റെ ഉദ്ഘാടനവും ജാസി ഗിഫ്റ്റ് നിർവഹിച്ചു. ആഷ്‌ലി കുഞ്ഞുമോന്റെ ഈശ്വരപ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സംഗീത വിഭാഗം അദ്ധ്യാപിക ശ്വേതമോഹൻ നന്ദി പറഞ്ഞു.