 
ചാത്തന്നൂർ :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സി.ഐ.ടി.യു, കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവ സംയുക്തമായി സാമൂഹിക് ജാഗരൺ കാമ്പയിൻ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ചിറക്കരയിൽ ഉളിയനാട് മുതൽ ചിറക്കരത്താഴം വരെ പ്രചാരണ ജാഥ സംഘടിപ്പിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ പി.വി. സത്യൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമിതി നേതാക്കളായ യു.എസ്. ഉല്ലാസ് കൃഷ്ണൻ , കെ.രവീന്ദ്രൻ , ബി. മധുസൂദനൻപിള്ള , ആർ. അനിൽകുമാർ , സുജാത്മജ.എസ്, മിനിമോൾജോഷ്, ബി. സുദർശൻ പിള്ള , എസ്.റീജ, ബിന്ദുസുനിൽ ,ആർ.രാജേഷ്, എൽ.വിജയൻ , പ്രവീന്ദ്രൻ , പ്രവീൺചിറക്കര ,രതീഷ് ജെ.എസ് , എൻ.ജോഷ് അനിലാൽ എന്നിവർ നേതൃത്വം നൽകി.