 
ഓടനാവട്ടം : ആർ.എസ്.പിയുടെ 22-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വെളിയം പരുത്തിയിറ മഞ്ചാടിയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം വെളിയം ഉദയകുമാർ അദ്ധ്യക്ഷനായി. മഹാത്മ ബാലവേദി അവാർഡ് ദാനവും ആദരിക്കലും എൻ. കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം രാജേന്ദ്ര പ്രസാദ്, ലൈലാ സലാവുദീൻ, കോസ്മിക് രാജൻ, മുട്ടറ ബിജു, ഹരീന്ദ്രൻ കളപ്പില, സജീന കവിരാജൻ, പുതുവീട് അശോകൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഷാജി ഇലഞ്ഞിവിളയെ തിരഞ്ഞെടുത്തു.