കൊല്ലം: മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പരവൂർ പൊഴിക്കര തെക്കേമുള്ളിൽ അബ്ദുൾ വാഹിദിനെ (38) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാൽ സ്വദേശിയായ സജിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തുടർന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയിൽ കരുതിയിരുന്ന സ്ക്രൂ ഡ്രൈവർ കൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. സജിൻ നൽകിയ പരാതിയിൽ പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.