പുനലൂർ: പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനം തടഞ്ഞു നിറുത്തി ആക്രമിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടമൺ ശകുന്തള മന്ദിരത്തിൽ ജിഷ്ണു ,(2) നരിക്കൽ അമൃത പ്രസാദത്തിൽ വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പതികളെ റിമാൻഡ് ചെയ്തു. മറ്റു മൂന്ന് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച രാത്രി നരിക്കൽ ഭാഗത്ത് വച്ച് പത്തനാപുരം സ്റ്റേഷനിലെ സീനിയർ സി.പി ഒയായ ഗിരിഷിനും കുടുംബാങ്ങൾക്കും നേരെയായിരുന്നു ആക്രമണം നടന്നത്. നരിക്കല്ലിന് സമീത്തുനിന്ന് ആക്രമികളുടെ വാഹനത്തെ ഗിരീഷ് ഓവർ ടേയ്ക്ക് ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്നു സംഘം ബൈക്കിൽ ഗിരീഷിന്റെ വാഹനത്ത പിന്തുട‌ർന്ന് കാർ തടഞ്ഞു നിറുത്തി വാഹനം ഓടിച്ചിരുന്ന ഗിരീഷിനെ വലിച്ചു പുറത്തിറക്കി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭാര്യയെയും മക്കളെയും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി ബഹളം വെച്ചപ്പോൾ അക്രമികൾ കടന്നു കളഞ്ഞു. റിമാൻഡിലായ പ്രതികളും പിടികിട്ടാനുള്ളവരും മുമ്പും നിരവധി അടിപിടി കേസിൽ പ്രതികളായിരുന്നു. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന്റെ നിർദ്ദേശ പ്രകാരം പുനലൂർ സി.ഐ.ടി രാജേഷ്‌കുമാർ , എസ്.ഐ .ഹരീഷ്. അജി, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുരേഷ് കുമാർ സി.പി. ഒമാരായ അജീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.