ചവറ: എസ്.എൻ.ഡി.പി യോഗം പൻമന - ചിറ്റൂർ 5538 - ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ കെ, ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഉദയകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ്‌ അരിനല്ലൂർ സഞ്ജയൻ, യൂണിയൻ കൗൺസിലർമ്മാരായ ശോഭകുമാർ , ഗണേഷ റാവു, മോഹനൻ നിഖിലം, രഘു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഉദയകുമാർ ( പ്രസിഡന്റ് ) , കെ.ചന്ദ്രശേഖരൻ (സെക്രട്ടറി) ഗോപാലകൃഷണൻ (വൈസ് പ്രസിസന്റ് ) , രഘു (യൂ.കമ്മിറ്റി) പ്രതാപൻ, സിദ്ധാർത്ഥൻ, അജീന്ദ്ര കുമാർ, പങ്കജാഷൻ, ധനേഷ്, ശിവപ്രസാദ്, ബിനേഷ്, മനോജ്, പ്രവീൺ എന്നിവരെ തിരഞ്ഞെടുത്തു.