 
കൊട്ടിയം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ അലഹബാദ്, ദേശീയ തലത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിൽ ഗൗതം കൃഷ്ണക്ക് മികച്ച വിജയം. യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ 2020 ബാച്ചിലെ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. 14 ാം റാങ്ക് കരസ്ഥമാക്കിയ ഗൗതം കൃഷ്ണയെ മാനേജ്‌മെന്റ് അനുമോദിച്ചു. കോളേജ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ്, പ്രിൻസിപ്പൽ പി.ശ്രീരാജ്, വൈസ് പ്രിൻസിപ്പൽ ഡോ. നിജിൻ രാജ്, സിവിൽ വിഭാഗം മേധാവി പ്രൊഫ.ആർ.രജി എന്നിവർ പങ്കെടുത്തു.