 
പാരിപ്പള്ളി: ഭാരത് സേവക് സമാജിന്റെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ വി.എസ്.സന്തോഷ് കുമാറിനെ പാരിപ്പള്ളി ലയൺസ് ക്ലബ് അനുമോദിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നിർദ്ധനർക്ക് ചികിത്സാ സഹായം നല്കുന്നതിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെ നല്കി പ്രോത്സാഹിപ്പിക്കുന്നതിനും നിസ്വാർത്ഥമായി നടത്തിയ പ്രവർത്തനങ്ങളാണ് അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺ ഉടമയും അമ്മ ചാരിറ്രബിൾ ട്രസ്റ്റ് ചെയർമാനുമായ വി.എസ്.സന്തോഷ്കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പാരിപ്പള്ളി ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഡി.രാധാകൃഷ്ണൻ, സെക്രട്ടറി ജയപ്രകാശ്, ട്രഷറർ മോഹനൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.