
കൊല്ലം: നിത്യോപയോഗ സാധനങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ ജി.എസ്.ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും കേരളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സഹായകമായ കിഫ്ബിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 10ന് ധർണ നടത്തും. രാവിലെ 10ന് കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടക്കുന്ന ധർണയിൽ എൽ.ഡി.എഫ് ജില്ലാനേതാക്കൾ പങ്കെടുക്കം. എല്ലാവരും പങ്കെടുക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ അഡ്വ. എൻ. അനിരുദ്ധൻ അറിയിച്ചു.