
തലവൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന തലവൂർ പാണ്ടിത്തിട്ട ഐക്കരത്തറ വീട്ടിൽ എൻ. ബാലകൃഷ്ണൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി, തലവൂർ റൂറൽ സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: അനൂപ് ബാലകൃഷ്ണൻ, അനുപമ ബാലകൃഷ്ണൻ.