 
ഓച്ചിറ: ഭരണഘടന സംരക്ഷിക്കുക, കർഷകർക്കും തൊഴിലാളികൾക്കുമെതിരായ കരിനിയമങ്ങൾ
പിൻവലിക്കുക, കർഷകത്തൊഴിലാളികൾക്ക് ദേശീയതലത്തിൽ മിനിമം കൂലി പ്രഖ്യാപിക്കുക, തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എെ.ടി.യു, എ.എെ.കെ.എസ്, കെ.എസ്.കെ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ ഓച്ചിറയിൽ റാലിയും പൊതുസമ്മേളനവും നടന്നു. പി. ബി. സത്യദേവൻ ഉദ്ഘാടനം ചെയ്തു. എം. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കെ. സുഭാഷ്, എ. അജ്മൽ, ബി. ശ്രീദേവി, എസ്. ഗംഗൻ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് മേമന സ്വാഗതവും വി. ആറുമുഖം നന്ദിയും പറഞ്ഞു. റാലിക്ക് ബാബു കൊപ്പാറ,സുരേഷ് നാറാണത്ത്,മോഹന വർമ്മ,ജി. ഉണ്ണിക്കൃഷ്ണൻ,രാജു പുളിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.