youth
സ്ഥാപക ദിനത്തോടും ക്വിറ്റ് ഇന്ത്യാ ദിനത്തോടും അനുബന്ധിച്ച് 'ക്വിറ്റ് ഫാഷിസം' എന്ന മുദ്രാവാക്യമുയർത്തി മയ്യനാട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം:രാജ്യം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും അധികാരം നിലനിർത്താൻ വർഗീയതയ്ക്കും ഫാഷിസത്തിനും വഴിമരുന്നിടുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ പറഞ്ഞു. സ്ഥാപക ദിനത്തോടും ക്വിറ്റ് ഇന്ത്യാ ദിനത്തോടും അനുബന്ധിച്ച് 'ക്വിറ്റ് ഫാഷിസം' എന്ന മുദ്രാവാക്യമുയർത്തി മയ്യനാട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അബിൻ.

വർഗീയതയ്ക്കും ഫാഷിസത്തിനെതിരെ ചെറുപ്പക്കാർ തെരുവിലിറങ്ങണമെന്നും ആർ.എസ്.അബിൻ പറഞ്ഞു. ജാഫർ സഫീർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആരിഫ് കൊട്ടിയം, ഉമേഷ് മയ്യനാട്, ഷമീർ വലിയവിള, കോൺഗ്രസ് നേതാക്കളായ പി.ലിസ്റ്റൺ, ബി.ശങ്കരനാരായണപിള്ള, ജി.
അജിത്ത്, റാഫേൽ കുര്യൻ, ലീന ലോറൻസ്, ബി. ഷൈലജ, യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ ജോസ്, ബോബൻ പുല്ലിച്ചിറ, സുധീർ കൂട്ടുവിള, സാംസൺ തോമസ്, രാജേഷ് ധവളക്കുഴി, റംജു അബ്ദുൽകബീർ, എസ്. സൂര്യ എന്നിവർ സംസാരിച്ചു.