ചാത്തന്നൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഊന്നിൻമൂട് ജംഗ്ഷനിൽ വ്യാപാര ദിനാഘോഷം നടന്നു. യൂണിറ്റ് പ്രസിഡന്റും ജില്ലാസെക്രട്ടറിയുമായ ബി.പ്രേമാനന്ദ് പതാക ഉയർത്തി ആലോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു ചാറ്റർജി, ജയലാൽ, കുമാർ, പ്രേം ദേവദാസ്, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.