
കൊല്ലം: സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, നരഹത്യാശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ കിളികൊല്ലൂർ ചമ്പക്കുളത്ത് നക്ഷത്ര നഗർ 67 ൽ സജോഭവനത്തിൽ സജിനെ (സച്ചു, 27) കാപ്പാ പ്രകാരം കരുതൽ തടങ്കലിലാക്കി. 2015 മുതൽ തുടർച്ചയായി പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കമ്മിഷണർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി.അനീഷ്, സുധീർ, സി.പി.ഒമാരായ അനീഷ്, ശിവകുമാർ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.