 
കുളത്തൂപ്പുഴ: കടമാൻകോട് കോളനിയിൽ ജില്ലാപട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.ആർ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ്, സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം ചിന്നുമോൾ, ഊരൂമൂപ്പൻമാരായ രതീഷ്, അപ്പുട്ടകുട്ടൻ കാണി, തങ്കപ്പൻ കാണി എന്നിവർ സംസാരിച്ചു. ട്രൈബൽ ഡെവല്മെന്റ് ഓഫീസർ എസ്.സജു സ്വാഗതവും ടി.ഇ.ഒ എസ്.മുഹമ്മദ് ഷൈജു നന്ദിയും പറഞ്ഞു.