1-

കൊല്ലം: പാരിപ്പള്ളി ശ്രീരാമപുരം പെട്രോൾ പമ്പിന് സമീപം ഓട്ടോ റിക്ഷ തടഞ്ഞുനിറുത്തി യുവതിയെ വലിച്ചു പുറത്തിറക്കി ആക്രമിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം തട്ടാർകോണം ചാമത്തടം കല്ലുംമൂട്ടിൽ വീട്ടിൽ അജിംഷായാണ് (35) പിടിയിലായത്. യുവതിയുടെ പരിചയക്കാരനായ ഇയാൾ ആദ്യഭർത്താവിന്റെ ആക്‌സിഡന്റ് കേസിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ പങ്ക് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. കൈവിരലുകൾക്ക് പൊട്ടലേ​റ്റ യുവതി പാരിപ്പള്ളി സ്​റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ വധശ്രമം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് അജിംഷ. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബ്ബാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ് കുമാർ, അജിത്കുമാർ, എ.എസ്.ഐ ഷിഹാബുദീൻ എസ്.സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.