
പരവൂർ: നെടുങ്ങോലം എം.എൽ മുക്ക് പൂതക്കുളം റോഡിൽ എം.എൽ.എ മുക്കിന് സമീപത്തെ തകർന്ന റോഡിൽ അപകടം പതിവ്. ഒന്നരവർഷം മുമ്പ് ടാർ ചെയ്‌തെങ്കിലും എം.എൽ.എ മുക്കിന് സമീപത്തെ അവസാനഭാഗം 200 മീറ്റർ റോളം റോഡിന്റെ ഒരുവശം മാത്രം ഉയർത്തി. പകുതിഭാഗം പണിപൂർത്തിയാക്കിയതുമില്ല. അന്നുമുതലേ നാട്ടുകാർ പലതവണ അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. പഴയറോഡ് തകർന്നും, പുതിയ റോഡ് താഴ്ചയിലും ആയതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.
കഴിഞ്ഞദിവസം സ്കൂട്ടർ മറിഞ്ഞ് ഒരുവിദ്യാർത്ഥിനിക്ക് പരുക്കേറ്റിരുന്നു.
ചാത്തന്നൂർ പരവൂർ റോഡിൽ എം.എൽ.എ ജംഗ്ഷനിൽ വന്ന് പാരിപ്പള്ളിക്ക് പോകുന്ന ഒരു വീതി കൂടിയ റോഡ് ഉണ്ട്. ആ റോഡ് പുതുതായി ടാർ ചെയ്തിട്ട് ഒന്നരവർഷമായി. ജംഗ്ഷനിൽ നിന്ന് 150 മീറ്റർ ദൂരത്തിൽ റോഡിന്റെ പകുതി ഭാഗം ടാർ ചെയ്തിട്ടും പകുതി ഭാഗം നാല് ഇഞ്ച് പൊക്കത്തിലാണ്. ടാർ ചെയ്യാത്ത സ്ഥലമാകട്ടെ നാല് ഇഞ്ച് താഴ്ച്ചയിലും! ഇവിടെ അപകടം സംഭവിക്കാത്ത ഒരു ദിവസം പോലുമില്ല. അക്ഷയ കേന്ദ്രത്തിൽ നിന്ന് ഇറങ്ങുന്നവർ വീണുപരുക്കുപറ്റുന്നത് പതിവാണ്. ഈ റോഡ് പൂർത്തിയാക്കാതെ അവർ ബില്ലും മാറിപ്പോയി. ഇതിനെതിരെ
അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.