 
പുത്തൂർ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.പുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസര ശുചീകരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സച്ചു മോഹൻ അദ്ധ്യക്ഷനായി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പഴവറ സന്തോഷ് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.തോമസ് വർഗീസ്, രഘുകുന്നുവിള, ജി.എസ്.മോഹനചന്ദ്രൻ , സുനിൽകുമാർ, അനീഷ് ആലപ്പാട്ട്, ജയൻ എസ്.എൻ.പുരം, വിജേഷ് പ്രവിത്രേശ്വരം, ചിഞ്ചുനാഥ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് കുരോവിള,സ്മിത, വസന്ത വിജയൻ, സിന്ധു, വാസു തുടങ്ങിയവർ നേതൃത്വം നൽകി.