 
ഓച്ചിറ: ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ നടന്ന പ്രതാപവർമ്മ തമ്പാൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷനായി. സി.ആർ. മഹേഷ് എം.എൽ.എ, ആർ. രാജശേഖരൻ, അഡ്വ. എൻ. അനിൽകുമാർ, എസ്. കൃഷ്ണകുമാർ, അനിൽ വാഴപ്പള്ളി, എം.എസ്. ഷൗക്കത്ത്, കെ.കെ. സുനിൽകുമാർ, ബി.എസ്.വിനോദ്, അയ്യാണിക്കൽ മജീദ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.