കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മികവിനുള്ള അംഗീകരമായ നാഷണൽ ബോർഡ് ഒഫ് ആക്രെഡിറ്റേഷൻ (എൻ.ബി.എ) വീണ്ടും ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിംഗ് നേടിയെടുത്തു.
2019 മുതൽ 2022 വരെ ഉണ്ടായിരുന്ന അംഗീകരമാണ് ആക്രെഡിറ്റേഷൻ കമ്മിറ്റി 2025 വരെ ദീർഘിപ്പിച്ചത്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ബയോ ടെക്നോളജി ആൻഡ് ബയോ കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളാണ് നേട്ടം കൈവരിച്ചത്.