logo-

അഞ്ചാലുംമൂട്: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ. ജി. ജയദേവൻ, യൂണിയൻ സെക്രട്ടറി അഡ്വ.എസ്. അനിൽകുമാർ, പ്രിൻസിപ്പൽ ആർ. സിബില, ഹെഡ്മാസ്റ്റർ എസ്. സന്തോഷ്, പി.ടി.എ പ്രസിഡന്റ് എസ്.സുഭാഷ്ചന്ദ്രൻ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം, സെമിനാർ, എക്സിബിഷൻ, പുസ്തകമേള, കലോത്സവം തുടങ്ങി വിവിധ പരിപാടികളോടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് സംഘാടക സമിതി രൂപം നൽകിയിട്ടുള്ളത്.