flag-
ബി.ജെ.പി കൊല്ലം ജില്ലാഓഫീസിലെ ദേശീയ പതാക വിതരണകൗണ്ടർ ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ബി.ജെ.പി കൊല്ലം ജില്ലാഓഫീസിൽ ദേശീയ പതാക വിതരണകൗണ്ടർ ആരംഭിച്ചു. കൗണ്ടറിന്റെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ നിർവഹിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ

എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടക്കുന്ന ഹർ ഘർ തിരംഗ കാമ്പയിനിന്റെ ഭാഗമായാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. മണ്ഡലം കേന്ദ്രങ്ങളിലും കൗണ്ടറുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം. സുനിൽ, ജില്ലാജനറൽ സെക്രട്ടറി വി.വിനോദ്, മേഖലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, ജില്ലാ ഭാരവാഹികളായ ശശികല റാവു, മന്ദിരം ശ്രീനാഥ്, അനിൽ കുമാർ, കൃപ വിനോദ്,​ കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസി ദാസ് കൗൺസിലർമാരായ അഭിലാഷ്, സജിതാനന്ദ എന്നിവർ പങ്കെടുത്തു.