kunnathoor-
അപകടത്തിൽ തകർന്ന ബൈക്കും തലകീഴായി മറിഞ്ഞ ഓട്ടോയും

കുന്നത്തൂർ : അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞു. മൈനാഗപ്പള്ളി പബ്ളിക് മാർക്കറ്റിന് സമീപം ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. കുറ്റിയിൽ മുക്കിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ അനിയന് തലയ്ക്ക് പരിക്കേറ്റു. ഇയ്യാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപള്ളി സ്വദേശിയായ ശാസ്താംനട സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഓടിച്ച ബൈക്കാണ് അപകടം സൃഷ്ടിച്ചത്. ബൈക്ക് പൂർണമായി തകർന്നെങ്കിലും ഓടിച്ച വിദ്യാർത്ഥി നിസാര പരിക്കുകളാടെ രക്ഷപ്പെട്ടു. തല കീഴായി മറിഞ്ഞ ഓട്ടോയിൽ നിന്ന് ഡ്രൈവർ റോഡിൽ തെറിച്ചു വീണ് റോഡിൽ തലയിടിച്ചാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകൾ തമ്മിൽ മത്സരയോട്ടമായിരുന്നുവെന്ന് നാട്ടുകാ‌ർ പറയുന്നു: