കൊല്ലം : ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയിൽ ഭരണഘടന പഠനക്ലാസ് നടന്നു. കൊല്ലത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരതാജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മയ്യനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ 10 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
മയ്യനാട് ഗ്രാമപഞ്ചായത്ത് മെമ്പർ എം.നാസർ ഉദ്ഘാടനം ചെയ്തു. സെനറ്റർ ചിഞ്ചു ക്ലാസ് നയിച്ചു. വായനശാല പ്രസിഡന്റ് എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് ഡി. സജിത്ത് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് അജിത നന്ദിയും പറഞ്ഞു.