dinesh-42

കുന്നത്തൂർ: പോരുവഴിയിൽ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തുന്നതിനിടെ കിണറ്റിൽ ചാടിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.

അമ്പലത്തുംഭാഗം ഗോപവിലാസത്തിൽ തങ്കപ്പന്റെയും രാധാമണിയുടെയും മകൻ ദിനേശാണ് (42) മരിച്ചത്. ആഗസ്ത് 1ന് രാവിലെയാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീട്ടുമുറ്റത്തെ ആഴമേറിയ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെടുത്തത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. സഹോദരങ്ങൾ: ഗോപകുമാർ, പ്രദീപ്, മഞ്ജു.