തൊടിയൂർ: മാമൂട്-ചൂളൂർ ജംഗ്ഷൻ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. കൊടുംവളവായ പള്ളത്ത്കാട്ടിൽ ജംഗ്ഷനിലും റോഡ് തകർന്ന് കിടക്കുയാണ്. റോഡിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴികളിലകപ്പെട്ട് അപകടങ്ങളുണ്ടാകുന്നത് ഇവിടെ പതിവാണ്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച് ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിന് സമീപം ചൂളൂർ ജംഗ്ഷനിലെത്തുന്ന റോഡാണിത്.
കുളികളടയ്ക്കൂ, അപകടമൊഴിവാക്കൂ
വാഹനത്തിരക്കുള്ള റോഡാണിത്. റോഡരികിലെ മതിലിന്റെ മറവ് കാരണം ഇരുഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതും ഇവിടെ അപകടങ്ങളുണ്ടാക്കുന്നു. എത്രയും വേഗം റോഡ് ടാർ ചെയ്ത് കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.