 
കൊല്ലം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നെടുമ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തി, ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നൽകി. നെടുമ്പന പഞ്ചായത്തിലെ കുളപ്പാടം, മലേവയൽ, മുട്ടയ്ക്കാവ്, പഞ്ചായത്ത് ജംഗ്ഷൻ, പള്ളിമൺ കിഴക്കേക്കര യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നെടുമ്പന മണ്ഡലം പ്രസിഡന്റ് റാഷിദ് മുട്ടയ്ക്കാവ്, ജില്ലാ സെക്രട്ടറി സജാദ് മലേവയിൽ, അക്ബർ ഖാൻ, ഹാഷിം, അതുൽ, സുൽഫി ചാലക്കര, ആദർശ് കൃഷ്ണമൂർത്തി, നിസാം പുന്നൂർ, സുജാത്, ഹാരിസ്, സിയാദ്, അനീഷ്, അൻസാർ, മുനീർ, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.