എഴുകോൺ : നെടുമൺ കാവ് വഞ്ചി മുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് നാലുമാസം. ഇതുവരെ നന്നാക്കാൻ നടപടിയില്ലെന്ന് പരാതി. പൈപ്പ് പൊട്ടി വൻ തോതിൽ വെള്ളം പാഴാകുന്നത് കണ്ട് നിരവധി പേർ പരാതിപ്പെട്ടിരുന്നു. കരീപ്ര പഞ്ചായത്തിലെ കൽച്ചിറ കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖലയിലേതാണ് പൈപ്പ്. വൻ തോതിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് നെടുമൺകാവും വഞ്ചി മുക്കും.