chinju-rani-padam
കൊട്ടിയം പൗരവേദിയുടെ ഒന്നാം വാർഷികാഘോഷവും വെബ്സൈറ്റിന്റെയും ഒപ്പം പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു

കൊട്ടിയം: ജനപ്രതിനിധികൾ മനസുവച്ചാൽ നാടിന്റെ വികസനം വേഗത്തിൽ സാദ്ധ്യമാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

കൊട്ടിയം പൗരവേദിയുടെ ഒന്നാം വാർഷികാഘോഷവും വെബ്സൈറ്റിന്റെയും ഹോളിക്രോസ് ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണു നാഥ് എം.എൽ.എ മുതിർന്ന പൗരന്മാരെയും പ്രതിഭകളെയും ആദരിച്ചു. കൊട്ടിയം ഹോളി ക്രോസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് എൽ.ജലജാകുമാരി, കൊട്ടിയം പൊലീസ് സബ് ഇൻസ്‌പെക്ടർ സുജിത് ജി.നായർ എന്നിവർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

പൗരവേദി സെക്രട്ടറി കൊട്ടിയം നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സാജൻ, ആദിച്ചനല്ലൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്‌ ശശിധരൻ പിള്ള, പഞ്ചായത്തംഗങ്ങളായ പ്ലാക്കാട് ടിങ്കു, പി.സോണി, ശിവകുമാർ, ബാബുൽ ഖൈർ കൂട്ടായ്മ അംഗം അഡ്വ.ഹിലാൽ മേത്തർ, ജയസാഗർ എന്നിവർ സംസാരിച്ചു. പൗരവേദി ട്രഷറർ ബിജു സൂര്യ നന്ദിപറഞ്ഞു. തുടർന്ന് നാടൻ പാട്ടും നടന്നു.