xl
കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആരോഗ്യ ബോധവത്കരണ ഗാനത്തിൻ്റെ പ്രകാശനം കുടുംബ ആരോഗ്യ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യാഗോപാലകൃഷ്ണണൻ നിർവ്വഹിക്കുന്നു .

തഴവ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ ആരോഗ്യസന്ദേശ ഗാനം. കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന്റെ ഈണത്തിനോട് ചേർത്ത വരികൾ ആളുകളെ ഇരുത്തി ചിന്തിപ്പിക്കുന്നതരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മഴക്കാലപൂർവ ശുചീകരണം മുതൽ വിവിധ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ,സാംക്രമിക രോഗങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങളാണ്

ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ ഓഫീസർ ഡോ.എസ് .ലൈജുവിന്റെ ആശയങ്ങൾ ചിട്ടപ്പെടുത്തി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.ഷൈനാണ് ഗാനരചന നിർവഹിച്ചത്. കോന്നി ഗവ.മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് ഡോ.വിഗ്നേഷ് ജയദേവൻ, കുലശേഖരപുരത്തെ ജെ.എച്ച്.ഐമാരായ ആർ.രമേഷ്, കെ.സജീവൻ, എസ്.സുരജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ലിങ്ക്. https://youtu.be/PDR8jWunRfc