 
കൊല്ലം: പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ മൂന്ന് പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര, നെടുമ്പന ശിവൻ, പ്രസാദ്, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ രതു തങ്കപ്പൻ, സൗമ്യ, ജില്ലാ കമ്മിറ്റി അംഗം ഷാജി, മണ്ഡലം പ്രസിഡന്റുമാരായ പ്രസാദ്, രമ കാർത്തികേയൻ, രാജേഷ്, പി.സി.രാജേന്ദ്രൻ, ബാബു കിളികൊല്ലൂർ, രാജേഷ്, പ്രകാശ്, ജന. സെക്രട്ടറിമാരായ പ്രശാന്തൻ, വാസുദേവൻ, ബിജുലാൽ എന്നിവർ നേതൃത്വം നൽകി.