
കൊല്ലം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ പോകാനാകാതെ പ്രതിസന്ധിയിലായ കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങുമായി കൊല്ലം എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സ്. കൊല്ലം ബീച്ച്, പോർട്ട് ഭാഗങ്ങളിലെ 25 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വോളന്റിയർമാർ വിവിധ പരിപാടികളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് കിറ്റ് ഒരുക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ജെ തറയിലിന്റെയും പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.വിദ്യ, ഡോ. എൻ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.