കരുനാഗപ്പള്ളി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ 1000 സഡാക്കോ കൊക്കുകളെ നിർമ്മിച്ചു. സഡാക്കോ സസാക്കിയുടെ ഓർമ്മയ്ക്കായും യുദ്ധം നമുക്ക് വേണ്ട, സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് കൊക്കുകളെ നിർമ്മിക്കുകയും പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തത്. മാനേജർ മായാ ശ്രീകുമാർ, പ്രിൻസിപ്പൽ എം. എസ്.ഷിബു ,ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു , ഗംഗാറാം കണ്ണമ്പള്ളിൽ, കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ കെ. ജി.ആശ , ഷിഹാസ് ഇബ്രാഹിം, അൻസർ, ആര്യ ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.