പത്തനാപുരം : കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പത്തനാപുരം വൈ.എം.സി.എയ്ക്ക് സമീപം പുത്തൻവിള പുരയിടംവീട്ടിൽ സജിൻഖാൻ(28), വാഴപ്പാറ മുളളൂർനിരപ്പ് സ്വദേശികളായ അൻസറുദ്ധീൻ, ആദർശ് എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. പത്തനാപുരം ഗവ. ആശുപത്രിയിക്ക് സമീപം പൊലീസ് വാഹന പരിശോധനയ്ക്കിടെ അൻസറുദ്ധീൻ, ആദർശ് എന്നിവരെ കഞ്ചാവുമായി പിടികൂടി. അവരെ ചോദ്യം ചെയ്തപ്പോഴാണ് സജിൻഖാനെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധയിലാണ് സജിൻഖാൻ പിടിയിലാകുന്നത്.
സ്റ്റേഷൻ ഓഫീസർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ മോഹനൻ, എ.എസ്.ഐ ശ്രീലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ഷഹീർ,ശബരി, ഷൈജു, രഞ്ജിത്ത്, വിഷ്ണു, നിസാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.