
ഓയൂർ: കുടവട്ടൂർ ചെറുകരകോണത്ത് ചരുവിള വീട്ടിൽ രാജന്റെ മകൾ രാഖിരാജിനെ (22) വിട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയാണ് ജന്നൽ കമ്പിയിൽ തൂങ്ങിനിൽക്കുന്ന മകളെ രാജൻ കാണുന്നത്. ഡിഗ്രി കഴിഞ്ഞ രാഖി പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെ കൊട്ടാരക്കര ഡിവൈ.എസ്.പിയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. അമ്മ പരേതയായ സുലഭ. സഹോദരൻ: അമൽ.