എഴുകോൺ : 14 ആടുകളെ പോറ്റി വളർത്തി മാതൃകയാവുകയാണ് കരീപ്ര തൃപ്പിലഴികം കിഴക്കേവീട്ടിൽ പി.ജി. കോരുത് തരകൻ എന്ന എഴുപതുകാരൻ.സ്വാഭാവിക രോഗ പ്രതിരോധ ശേഷി കൂടുതലുള്ള വീട്ടു പറമ്പിലെ പോച്ചയും തീറ്റയാക്കുന്ന മലബാറി ആടുകളെയാണ് തരകൻ വളർത്തുന്നത്. അഞ്ചു വർഷം മുൻപാണ് തരകൻ ആടുവളർത്തലിലേക്ക് കടന്നത്. ചിഞ്ചു, മണിച്ചി, കല്യാണി, തത്ത, വാത്ത, തുടങ്ങി മണിയനും ഭാസുരനും ബൈഡനും വരെ തരകന്റെ ആടുകളുടെ ഓമനപ്പേരുകളാണ്.
ആടു വളർത്തലും കൃഷി അല്ലേ ?
പ്രീ പ്രൈമറി അദ്ധ്യാപികയായി വിരമിച്ച ഭാര്യ അന്നമ്മ വർഗീസും (ഡോളി ) തരകനൊപ്പം ആടുകളെ പരിപാലിക്കാനുണ്ട്. എൻ.ആർ.ഇ.ജി.എസിൽ നിന്ന് തൊഴിൽ സഹായമായി 48000 രൂപ ലഭിച്ചതൊഴിച്ചാൽ ആട് കർഷകർക്ക് തീറ്റ സബ്സിഡിയോ മറ്റാനുകൂല്യങ്ങളോ കിട്ടുന്നില്ലെന്നാണ് തരകന്റെ പരാതി. ആടുകളെ വിറ്റഴിക്കാനും ബുദ്ധിമുട്ടുന്നുണ്ട്. പ്രാദേശിക ആട് ഫാമുകളെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻ കൈയെടുക്കണമെന്നതാണ് തരകൻ പറയുന്നത്. ആടു വളർത്തുന്നവരെ കർഷകരായി പോലും പരിഗണിക്കാറില്ലെന്ന പരിഭവവും കോരുത് തരകൻ പങ്കു വെയ്ക്കുന്നു.
ആടുകളെ വളർത്തുന്നവർക്ക് നിരവധി പദ്ധതികളുണ്ട്.
ഫാർമേഴ്സ് രജിസ്‌ട്രേഷനുള്ളവരായിരിക്കണം.
അടു വളർത്തലിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന നൽകും.
ജില്ലാതലത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കൊമേഴ്‌സ്യൽ ഗോട്ടറിക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
പ്രീയ
ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്, കൊല്ലം.