
കൊല്ലം: വിൽപ്പനയ്ക്കായി കൈയിൽ കരുതിയിരുന്ന 55 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഇരവിപുരം തെക്കേവിള വൈനഗർ-125 ൽ നസ്‌മൽ
(30) ആണ് പിടിയിലായത്. കർബല ജംഗ്ഷനിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പട്രോളിംഗ് സംഘം ചോദ്യം ചെയ്‍തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള ഈഭാഗത്ത് വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ചതെന്നാണ് നിഗമനം.
ഈസ്റ്റ് ഇൻസ്‌പെക്ടർ ജി.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ
ജയശങ്കർ, സി.പി.ഒമാരായ ശ്രീജിത്ത്, സുനിൽ, രമേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.