 
ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിലെ വിവിധ യൂണിറ്റുകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഓയൂർ ക്ഷീര സംഘത്തിൽ വെച്ച് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അദ്ധ്യക്ഷനായി. സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് വെളിനല്ലൂർ പഞ്ചായത്തിലെ 25 യൂണിറ്റുകൾക്കായി 1.60 കോടി രൂപയാണ് അനുവദിച്ചത്. പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ കെ .ജെ . ലത പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന, സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ജി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂർ സുഷമ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സാജിത ബൈജു സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അജിത കുമാരി നന്ദി പറഞ്ഞു.