kunnathoor-
ശൂരനാട് വടക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഇടവക പെരുന്നാളിന് വികാരി റവ.ഫാദർ ഗീവർഗ്ഗീസ് നെടിയമലയിൽ കൊടിയേറ്റുന്നു

കുന്നത്തൂർ : ശൂരനാട് വടക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനാനന്തരം ഇടവക വികാരി റവ.ഫാദർ ഗീവർഗീസ് നെടിയമലയിൽ ഇടവക പെരുന്നാളിന് കൊടിയേറ്റി. ഇന്നും നാളെയും 13നും വൈകിട്ട് 4.30 ന് ജപമാല പ്രാർത്ഥനയും സന്ധ്യാ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും. 13ന് വൈകിട്ട് പെരുനാൾ പ്രദക്ഷിണം നടക്കും.14ന് രാവിലെ 9ന് പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബാന. പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ ദിനമായ 15ന് രാവിലെ 8.15 ന് പ്രഭാത നമസ്കാരം,8.45 ന് കുർബാന. റവ ഫാദർ ജോസ് കോട്ടയ്ക്കകത്ത് മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് പെരുന്നാൾ പ്രദക്ഷിണവും നേർച്ച വിളമ്പും കൊടിയിറക്കവും നടക്കും.