 
ശാസ്താംകോട്ട: മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തുകളിലെ സർക്കാർ, പൊതുമേഖല, സഹകരണ - ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഫെസ്ക ഓരോ വർഷവും നൽകി വരുന്ന പുരസ്കാരം ഈ വർഷം ശാസ്താംകോട്ട നമ്മുടെ കായൽ കൂട്ടായ്മ എന്ന സംഘടനക്ക് സമർപ്പിച്ചു. മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ നടന്ന പുരസ്കാര സമർപ്പണ യോഗം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിർദ്ധനരായ രോഗികൾക്കുള്ള പ്രതിമാസ ധന സഹായ പദ്ധതിയായ
കാരുണ്യ സ്പർശത്തിന്റെ ഉദ്ഘാടനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി നിർവഹിച്ചു. ആർ. രാജീവ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി കിടങ്ങയം, സജിമോൻ , ശാസ്താംകോട്ട ദിലീപ് കുമാർ, എസ്. ബഷീർ, ബി. ജൗഹർ, അജ്മൽ ഖാൻ എന്നിവർ സംസാരിച്ചു.