1-
റെയ്ച്ചൽ ജോൺസൺ

കൊല്ലം: കുണ്ടറ പേരയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസ് അംഗം റെയ്ച്ചൽ ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റുമായും പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സോഫിയ ഐസക്ക് രാജിവച്ച ഒഴിവിലാണ് പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ജൂലായ് 21നാണ് സോഫിയ ഐസക്ക് രാജിവച്ചത്. ഇതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പുറത്താക്കിയിരുന്നു.