കരുനാഗപ്പള്ളി: ആർ.എസ്.പി കുലശേഖരപുരം ലോക്കൽ സമ്മേളനം നാളെ തുടങ്ങും. നാളെ വൈകിട്ട് 5ന് പി.കെ.അമ്മാവൻ സ്മൃതി മണ്ഡപത്തിൽ നിന്ന് നജിമുദ്ദീൻ ക്യാപ്ടനായ കൊടിമര ജാഥയും ആർ.സുഗതന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ബിനുദാസ് ക്യാപ്ടനായ പതാക ജാഥയും സമ്മേളന നഗരിയായ ചെമ്പൻ കോട്ട് സ്കൂൾ അങ്കണത്തിൽ എത്തിച്ചേരും. 13 ന് രാവിലെ 10 ന് സദാനന്ദൻപിള്ള പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. കെ.സുരേഷ് രക്തസാക്ഷി പ്രമേയവും ഷിബു അനുശോചന പ്രമേയവും അവതരിപ്പിക്കും. പ്രീതന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രതിനിധി സമ്മേളനം ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ് ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബുബേബിജോൺ സമ്മേളനത്തിൽ പങ്കെടുക്കും. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി പി.രാജു, അഡ്വ. എസ്.സോമൻ, സി.എം.ഷെറീഫ്, ഡിജു, ശക്തികുമാർ എന്നിവർ പ്രസംഗിക്കും. ലോക്കൽ കമ്മിറ്റി സെക്രട്ടറി സദാനന്ദൻപിള്ള പ്രവർത്തന റിപ്പോർട്ടും സി.ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 14 ന് വൈകിട്ട് പീടികത്തറ ജംഗ്ഷനിൽ നടക്കുന്ന പൊതു സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എസ്.ഷാലി അദ്ധ്യക്ഷനാകും. എം.എസ്.ഷൗക്കത്ത്, സി.ഉണ്ണികൃഷ്ണൻ, ശിവപ്രസാദ്, മിനി അനിൽ എന്നിവർ പ്രസംഗിക്കും. കെ.ജെ.പ്രസേനൻ സ്വാഗതവും എസ്.എ.പ്രീതൻ നന്ദിയും പറയും.