prathy
പ്രതി ശരത്

ഓയൂർ: കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെ റിമാൻഡ് ചെയ്തു. ചെറുക്കൻ കോട്ടുക്കൽ അജിതാ ഭവനിൽ ശരത് (27) നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23 നായിരുന്നു കേസിസാസ്പദമായ സംഭവം. കൊല്ലം എസ്.എൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി, ഓടനാവട്ടം കളപ്പില കാവേരി ഭവനിൽ (ചരുവിള പുത്തൻ വീട് ) സാബു, സീമ ദമ്പതികളുടെ മകൾ കാവേരിയെ (18) മരുതമൺപള്ളിയിലെ വാടക വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂയപ്പള്ളി സി.ഐ ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതിന് മുൻപ് ശരത്തിനെ ഫോണിൽ വിളിച്ചതായി കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാവേരിയും ശരത്തുമായി കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തി. മരിക്കുന്നതിന് മുൻപ് കാവേരി മറ്റൊരാളുടെ ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ട ശരത് കാവേരിയുമായി വഴക്കുണ്ടാക്കുകയും മാനസികമായുംശാരീരികമായും പീഡിപ്പിച്ചതിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.