student-police-1

കൊട്ടിയം: എൻ.എസ്.എം ജി.എച്ച്.എസിലെ സ്റ്റുഡന്റ്സ് പൊലീസിന്റെ

നേതൃത്വത്തിൽ അസിസിയ വിനയാലയവൃദ്ധ മന്ദിരം സന്ദർശിച്ചു. പ്രഥമ അദ്ധ്യാപിക ജൂഡിത് ലത ഉദ്ഘാടനം നിർവഹിച്ചു. എസ്.പി.സി കൊല്ലം അഡിഷണൽ നോഡൽ ഓഫീസർ വൈ.സാബു നേതൃത്വം നൽകി. വിദ്യാത്ഥികൾ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ പങ്കിട്ടും കലാപരിപാടികൾ അവതരിപ്പിച്ചും സ്നേഹാദരവ് പങ്കിട്ടു. ജിസ്മി, എയ്ഞ്ചൽ മേരി, അദ്ധ്യാപക പ്രതിനിധിയായ എസ്.ആർ. ജോയൽ എന്നിവർ നേതൃത്വം നൽകി.