 
ഓടനാവട്ടം: വെളിയം പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ ആരംഭിക്കുന്ന പ്രഭാത ഭക്ഷണം പദ്ധതി കോളനി ഗവ.വെൽഫയർ യു. പി സ്കൂളിൽ തുടങ്ങി. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.
ബിനോജ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്
കെ.രമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.പ്രകാശ്, പ്രഥമാദ്ധ്യാപകൻ ജി.ബിനു എന്നിവർ സംസാരിച്ചു.